കണ്ണൂർ : ബിജെപി നേതാവ് കെ.ജി മാരാരുടെ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് മുൻപിൽ നായയെ കൊന്ന് കത്തിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് കത്തിക്കരിഞ്ഞ നിലയിൽ നായയുടെ ജഡം കണ്ടെത്തിയത്.
തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു. വിവരം അറിഞ്ഞ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി. കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകൾ സ്മാരകത്തിന് മുൻപിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്.
സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോർപ്പറേഷന് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. ധാരാളം സ്ഥലമുണ്ടായിട്ടും സ്മൃതി കൂടീരത്തിന് മുൻപിൽ നായയെ കത്തിച്ചത് ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments