മസ്കത്ത്: ഒമാൻ സുൽത്താന് സന്ദേശം അയച്ച് ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അയച്ച ആശംസാ സന്ദേശത്തിന് മറുപടിയായാണ് രാംനാഥ് കോവിന്ദ് സന്ദേശം അയച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കഴിഞ്ഞ മാസമാണ് രാഷ്ട്രപതിക്ക് ഒമാൻ സുൽത്താൻ സന്ദേശം അറിയിച്ചിരുന്നത്.
ഒമാൻ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. ഒമാൻ ഭരണാധികാരിക്ക് ആരോഗ്യവും സന്തോഷവും അദ്ദേഹം നേരുകയും ചെയ്തു. സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഒമാനും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള തന്റെ താത്പര്യവും അറിയിച്ചതായി ഒമാൻ വാർത്താ ഏജൻസി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
Post Your Comments