കാബുള്‍: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെ ഒരു രാജ്യത്തേയും ഇനി അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. ഐഎസ്‌ഐ തലവന്റെ സന്ദർശനത്തിന് പിന്നാലെ അഫ്ഗാനിലെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ സംബന്ധിച്ച ചോദ്യമുയര്‍ന്നിരുന്നു. ഇതിനെ തുടർന്നാണ് അഫ്ഗാനിലേക്ക് കടന്നുകയറാന്‍ ഒരു രാജ്യത്തേയും ഇനി അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയത്.
താലിബാൻ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ തലവന്‍ ലഫ്.ജനറല്‍ ഫയ്‌സ് ഹമീദ് താലിബാന്‍ നേതാവ് അബ്ദുള്‍ ഗാനി ബറാദറുമായി കാബൂളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടെ ഒരു രാജ്യത്തേയും ഇടപെടാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദിൻ വ്യക്തമാക്കിയത്.
Post Your Comments