വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും അംഗീകാരമുള്ള 13 ലോകനേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമത്. അമേരിക്കയിലെ മോണിംഗ് കണ്‍സള്‍ട്ട് എന്ന സ്വകാര്യ ഡേറ്റ ഇന്റലിജന്‍സ് സ്ഥാപനം നടത്തിയ ഗ്ലോബല്‍ ലീഡര്‍ സര്‍വേയിലാണ് 70 ശതമാനം പേരുടെ പിന്തുണയോടെ മോദി ഒന്നാമനായത്. എല്ലാ ആഴ്ചയും റേറ്റിംഗ് നിശ്ചയിക്കാറുണ്ട്. സെപ്തംബര്‍ രണ്ടിന് വന്ന കണക്കിലാണ് മോദി ഉയര്‍ന്ന റേറ്റിംഗ് സ്വന്തമാക്കിയത്. നെഗറ്റീവ് റേറ്റിംഗില്‍ ഏറ്റവും കുറവ് പേര്‍ നിരസിച്ച നേതാക്കളിലൊരാളും മോദിയാണ്.
ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത ലിബറലുകൾ എന്ന് കരുതുന്ന 25 ശതമാനം മാത്രമാണ് മോദിയെ അംഗീകരിക്കാതിരുന്നത്. അതേസമയം മോദിയുടെ ജനപ്രീതിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നാണ് കർഷക നേതാവ് രാകേഷ് ടികായത് പറയുന്നത്. ‘പ്രധാനമന്ത്രിയുടെ പേരില്‍ കര്‍ഷകര്‍ ക്യാംപെയിന്‍ നടത്തും. ബിജെപിയും ചെയ്യുന്നത് അതുതന്നെയാണല്ലോ’. രാകേഷ് ടികായത് പരിഹസിച്ചു.
ഞങ്ങളും പ്രധാനമന്ത്രിക്ക് പബ്ലിസിറ്റി നല്‍കുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ എല്ലാം വില്‍ക്കുന്ന പ്രവൃത്തിയാണ് അദ്ദേഹത്തിന്റേത്. വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം അദ്ദേഹം വില്‍ക്കുന്നു. ഞങ്ങളുടെ ക്യാംപെയിന്‍ വഴി പ്രധാനമന്ത്രിക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കും’. രാകേഷ് ടികായത് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്നും രാകേഷ് ടികായത് വ്യക്തമാക്കി.
മിഷന്‍ ഉത്തര്‍പ്രദേശ്-ഉത്തരാഖണ്ഡ് എന്നാണ് പ്രചാരണത്തിന്റെ പേര്. അതേസമയം കർഷക സമരമെന്ന പേരിൽ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന ആരോപണം ശക്തമാണ്. ഇന്നലെ ഉത്തർ പ്രദേശിൽ നടത്തിയ സമ്മേളനത്തിൽ പോലും പഞ്ചാബിൽ നിന്നും ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള രാഷ്ട്രീയക്കാരാണ് പങ്കെടുത്തത് എന്നാണ് റിപ്പോർട്ട്.
Post Your Comments