
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു പിന്നില്‍ അഫ്ഗാനും ഭീകരതയുമാണെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ അമേരിക്കയിലെത്തുന്ന നരേന്ദ്രമോദി ജോ ബൈഡനുമായും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തും.
Read Also : 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍
അഫ്ഗാനിലെ പുതിയ സ്ഥിതിഗതികള്‍, ആഗോള ഭീകരത, ഇന്തോ-പസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് നരേന്ദ്രമോദി അമേരിക്കയിലെത്തുന്നത്.
സെപ്തംബര്‍ 23 ന് അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി, ജോ ബൈഡനെ സന്ദര്‍ശിക്കും. പിറ്റേ ദിവസം ക്വാഡ് സഖ്യത്തിന്റെ യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. 25 ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് നരേന്ദ്രമോദി മടങ്ങുക. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായ ശേഷം ഇരുവരും നേരിട്ട് നടക്കാന്‍ പോകുന്ന ആദ്യ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറെയാണ്.
Post Your Comments