മലപ്പുറം : ഏഴാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ചിക്കന്‍ സ്റ്റാള്‍ ഉടമ അറസ്റ്റിൽ. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ സ്വദേശി പുതിയേടത്ത് വീട്ടില്‍ ഫസലുല്ല (55)ആണ് മുക്കം പൊലീസിന്റെ പിടിയിലായത്.
ചേന്ദമംഗലൂരിനടുത്ത് തെയ്യത്തുംകടവില്‍ അരീക്കോട് ചിക്കന്‍ സ്റ്റാള്‍ എന്നപേരില്‍ കോഴിക്കട നടത്തിവരുകയാണ് ഫസലുല്ല. ജൂണ്‍ 11ന് ജ്യേഷ്ഠനൊപ്പം വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടി, ജ്യേഷ്ഠന് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ സമയത്ത് പ്രതിയുടെ കടയുടെ സമീപത്ത് നിന്നപ്പോള്‍ പ്രതി കടയിലേക്ക് വിളിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments