തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ കാർഗോ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്ത് പോലീസ്. ലക്ഷങ്ങൾ ചോദിച്ചവർ ഇനി കോടതി കയറി ഇറങ്ങേണ്ടി വരും. അന്യായമായി സംഘംചേരല്‍, ഔദ്യോഗിക വാഹനം തടയല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശനം ഉണ്ടായതിനു പിന്നാലെയാണ് വിവാദസംഭവം. അതേസമയം സംഭവുമായി ബന്ധമില്ലെന്ന് സി.ഐ.ടി.യു അവകാശപ്പെട്ടു.
Also Read:ഹിമാചല്‍ പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍: ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു
കാര്‍ഗോ തടഞ്ഞതിലും നോക്കുകൂലി ആവശ്യപ്പെട്ടതിലും സി.ഐ.ടിയു തൊഴിലാളികളില്ലെന്നും നാട്ടുകാരെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര യൂണിയന്‍കാരാണ് അതിക്രമം കാട്ടിയതെന്നുമാണ് സി.ഐ.ടി.യു ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനാണ് നോക്കുകൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം. എന്നാൽ തങ്ങൾ നോക്കുകൂലി ചോദിച്ചിട്ടില്ല എന്നും തദ്ദേശവാസികളോടുള്ള വി.എസ്.എസ്.സിയുടെ അവഗണനയ്‌ക്കെതിരായ പ്രതിഷേധമാണ് ഉയര്‍ന്നത് എന്നുമാണ് ഇവർ പറയുന്നത്.
അതേസമയം, മുംബൈയില്‍ നിന്ന് കൊല്ലം വരെ കപ്പലിലും പിന്നീട് ദിവസങ്ങളെടുത്ത് റോഡിലൂടെയും സഞ്ചരിച്ചാണ് വിന്‍ഡ് ടണല്‍ പദ്ധതിക്കായുള്ള ഉപകരണങ്ങളടങ്ങിയ കാര്‍ഗോ എത്തിയത്. ഈ സാമഗ്രികൾ എത്തിച്ചത് 21 ദിവസമെടുത്താണ്. സ്‌പേസ് ക്രാഫ്റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് ട്രൈസോണിക് വിന്‍ഡ് ടണല്‍.
Post Your Comments