Latest NewsNewsIndia

അഫ്ഗാനില്‍ ഐഎസ്‌ഐയുടെ ഇടപെടലില്‍ കരുതലോടെ ഇന്ത്യ

താലിബാനെ ഭയന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവരെ തടയില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: താലിബാനെ ഭയന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന അഫ്ഗാന്‍ പൗരന്മാരെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ തങ്ങുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചു . നേരത്തെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് നല്‍കിയ വിസകള്‍ റദ്ദാക്കിയ സര്‍ക്കാര്‍, ഇ- വിസയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തി. ഇന്ത്യയിലുള്ള അഫ്ഗാന്‍ പൗരന്മാര്‍ മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ തങ്ങളെ അനുവദിക്കണമെന്ന ആവശ്യവുമായി യുഎന്‍ ഓഫീസിനു മുന്നില്‍ സമരത്തിലാണ്. ഇവരുടെ യാത്ര ഇന്ത്യ കൂടി അറിഞ്ഞു വേണം എന്ന വ്യവസ്ഥയാണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.

Read Also : അഫ്ഗാന്‍ സര്‍ക്കാര്‍ രൂപീകരണം : തുര്‍ക്കി, ചൈന, റഷ്യ, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവയ്ക്ക് താലിബാന്റെ ക്ഷണം

അതേസമയം അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളില്‍ പാക് ചാര സംഘടനയായ ഐഎസ്ഐ സജീവമായി ഇടപെടുന്നുവെന്ന് വിദേശമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനില്‍ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഫയിസ് ഹമീദാണ് സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള നീക്കങ്ങളില്‍ ഇടപെടുന്നത്.

വടക്കന്‍ പ്രവിശ്യയിലെ സംഘര്‍ഷത്തിലും താലിബാന് അനുകൂലമായാണ് പാകിസ്ഥാന്‍ പ്രവര്‍ത്തിച്ചത്. അഫ്ഗാനില്‍ തങ്ങളുടെ മുന്നില്‍ കീഴടങ്ങാതെ നിന്ന ഏക പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തെന്ന് താലിബാന്‍ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു.

താലിബാനും ഹഖ്ഖാനി നെറ്റ്വര്‍ക്കും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള ഇടപെടലും ഐസ്ഐ നടത്തുന്നു എന്നാണ് സൂചന. ഈ സാഹചര്യം ഗൗരവത്തോടെ കാണുന്നു എന്ന് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ പറയുന്നു. അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button