ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ‘കർഷകരുടെ’ മഹാപഞ്ചായത്തിൽ നടത്തിയ പ്രസംഗത്തിൽ കർഷക നേതാവ് രാകേഷ് ടിക്കായത് ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യം ഉയർത്തിയത് വിവാദമാകുന്നു. തന്റെ പിതാവിന്റെ കാലത്താണ് ഇത്തരം മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നതെന്ന് ടിക്കായത് അവകാശപ്പെട്ടു. പണി പാളിയെന്നറിഞ്ഞതോടെ ടിക്കായത് ‘ഹർ ഹർ മഹാദേവ്’ എന്ന മുദ്രാവാക്യങ്ങളും തുടർന്ന് ഉയർത്തി.
ഇത്തരം മുദ്രാവാക്യങ്ങൾ ഉയർന്ന് കൊണ്ടേയിരിക്കുമെന്നും അവരെ വിഭജിക്കാൻ ‘അവർ’ ശ്രമിക്കുമെന്നും എന്നാൽ കർഷക വിരുദ്ധ നിയമ നേതാക്കൾ ഒന്നിക്കാൻ ശ്രമിക്കുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു. തങ്ങളുടെ പ്രതിഷേധക്കാർ ചെങ്കോട്ടയിലേക്ക് പോയില്ലെന്നും അവർ അവിടെ പോയത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ഈ ആളുകൾ (ബിജെപി) എല്ലായ്പ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാൻ പ്രവർത്തിച്ചവരാണ്, കലാപങ്ങൾക്ക് ഉത്തരവാദികളാണ്. നമ്മൾ അവരെ തടയേണ്ടിവരും. ഞങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കേണ്ടി വരും. കലാപത്തിന് ഉത്തരവാദികളായവരുടെ കൈകളിൽ ഞങ്ങളുടെ ഉത്തർപ്രദേശ് ഞങ്ങൾ നൽകില്ല.’ എന്നാൽ 2013 ലെ മുസാഫർനഗർ കലാപത്തിലെ പ്രതികളിലൊരാളായ ടിക്കായത് ‘അല്ലാഹു അക്ബർ’ മുദ്രാവാക്യങ്ങൾ വിളിച്ചതിൽ പലരും സംശയത്തോടെയാണ് നോക്കുന്നത്.
ടികായത്തിനെതിരെ പ്രകോപന പ്രസംഗങ്ങളിലൂടെ സാമുദായിക സംഘർഷം ഉണ്ടാക്കിയതിന് 2013-ൽ കേസുണ്ടായിരുന്നു. ഈ പ്രസംഗങ്ങൾ മുസാഫർനഗർ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിഎന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസാഫർനഗർ നിവാസികളുടെ അഭിപ്രായത്തിൽ, രാകേഷ് ടിക്കായതും അദ്ദേഹത്തിന്റെ സഹോദരൻ നരേഷും, ഭീകരമായ വർഗീയ കലാപങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ കുറ്റവാളികൾ ആയിരുന്നു എന്നാണ്.
അന്ന് ഹിന്ദുത്വവികാരം ആളിക്കത്തിച്ചതിനായിരുന്നു കേസെങ്കിൽ ഇന്ന് ടിക്കായത് ‘അള്ളാഹു അക്ബർ’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയതിലാണ് വൈരുധ്യം. അതേസമയം മഹാപഞ്ചായത്തിൽ പങ്കെടുത്ത ടിക്കായത്തിന്റെ തീപ്പൊരി പ്രസംഗങ്ങളിലൂടെ വർഗീയ വികാരങ്ങൾ വളർത്തിയതിന് പോലീസ് കേസെടുക്കുകയും ചെയ്തു.
Post Your Comments