KeralaLatest NewsNews

സ്വകാര്യ ഏജന്‍സികളുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കണ്ടെത്തിയത് ലൈസന്‍സ് ഇല്ലാത്ത 18 തോക്കുകള്‍

കശ്മീരില്‍ നിന്ന് വരുത്തിയതാണെന്ന് സംശയം

കൊച്ചി: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാത്ത 18 തോക്കുകള്‍ പിടികൂടി. കൊച്ചിയിലാണ് സംഭവം. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്നവരുടെ തോക്കുകളാണ് പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷാ ജീവനക്കാരില്‍ നിന്നാണ് തോക്കുകള്‍ കസ്റ്റഡിയിലെടുത്തത്. ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പതിനെട്ട് തോക്കുകള്‍ കസ്റ്റഡിയിലെടുത്തത്.

Read Also : പഞ്ചശിര്‍ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയും അഹമ്മദ് മസൂദും കാണാമറയത്ത്

വ്യാജലൈസന്‍സ് ഉപയോഗിച്ചാണ് കൈവശം വച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തന്നെ ഈ കാര്യങ്ങളില്‍ വ്യാപക പരിശോധനാ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ തോക്കുകളുടെ ലൈസന്‍സ് ഇവരുടെ പേരില്‍ തന്നെയാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. വ്യാജ ലൈസന്‍സാണെങ്കില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് സുരക്ഷാ ജീവനക്കാരായി വരുന്നവര്‍ സ്വന്തം നിലയില്‍ തോക്കുമായി വരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button