Latest NewsNewsIndia

പാകിസ്ഥാന്‍ പതാക കൊണ്ട് മൂടി സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹം, വീഡിയോകള്‍ പുറത്ത്‌: യുഎപിഎ ചുമത്തി പോലീസ്

ശ്രീനഗർ: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ യുഎപിഎ ചുമത്തി ജമ്മു കശ്മീർ പോലീസ്. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പ്രകാരമാണ് കുടുംബങ്ങൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗീലാനിയുടെ മരണശേഷം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കേസ്‌.

സയ്യിദ് അലി ഷാ ഗീലാനിയുടെ മരണശേഷം ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട്. 92-കാരനായ പാകിസ്താൻ അനുകൂല വിഘടനവാദി ബുധനാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് കശ്മീരിൽ കനത്ത സുരക്ഷാ ഏർപ്പെടുത്തിയതിന്റെ ഭാഗമായി ഫോൺ, ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചിരുന്നു. ഇതിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു.

Also Read:കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം: സിഎഫ്എൽടിസി ജീവനക്കാരൻ അറസ്റ്റില്‍

വീഡിയോകളിലൊന്നിൽ, സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹത്തിൽ പാകിസ്താൻ പതാക വിരിച്ചതും ഇതിനു ചുറ്റിനും സ്ത്രീകൾ അടക്കമുള്ളവർ നിൽക്കുന്നതും കാണാം. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.

അതേസമയം, സയ്യിദ് അലി ഷാ ഗീലാനിയുടെ മൃതദേഹം പോലീസ് ബലമായി കൊണ്ടുപോയെന്നും അവസാന ചടങ്ങുകളിൽ പങ്കെടുക്കാൻ പോലും അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ കുടുംബത്തിലെ സ്ത്രീകളോട് പോലും പോലീസ് തര്‍ക്കിച്ചുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button