ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം: പിണറായി വിജയനും പുറത്താകുമോ?

തൃശ്ശൂര്‍: 75 കഴിഞ്ഞവരെ പാർട്ടി നേതൃത്വങ്ങളിൽ നിന്ന് മാറ്റി നിർത്താൻ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് എഴുപത്തഞ്ച് കഴിഞ്ഞവരെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം സിപിഎമ്മിൽ നടക്കുന്നത്. 2022 ലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പുന:സംഘടിപ്പിക്കുന്ന കേന്ദ്രക്കമ്മിറ്റിയില്‍ 75 കഴിഞ്ഞവരുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇതോടെ പിണറായി വിജയനടക്കം പല പ്രമുഖ നേതാക്കളും പാർട്ടിയുടെ തലപ്പത്ത് നിന്ന് മാറി നിൽക്കേണ്ടി വരുമെന്നാണ് സൂചന.

Also Read:നിപ ബാധിച്ച് മരിച്ച കുട്ടിക്ക് കൊവിഡ് ഉണ്ടായിരുന്നില്ല, ജാഗ്രത വേണമെന്ന് വീണ ജോര്‍ജ്ജ്

75 കഴിഞ്ഞവരെ ഒഴിവാക്കുമ്പോൾ 77 വയസ്സ് പിന്നിട്ട പിണറായി വിജയനെ എന്ത് ചെയ്യുമെന്നാണ് പാർട്ടിയിൽ ഇപ്പോൾ ചർച്ചകൾ രൂപപ്പെടുന്നത്. പിബി അംഗമായ എസ്. രാമചന്ദ്രന്‍ പിള്ള 81 പിന്നിട്ടയാളാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരും പ്രായപരിധി കടന്നവരാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

എന്നാൽ നിലവിലുള്ള പദവികൾ മാത്രം നോക്കി പ്രമുഖരെ സംരക്ഷിക്കുന്നത് വലിയ പ്രശ്നങ്ങൾ പാർട്ടിയിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പിണറായി വിജയനടക്കം പല നേതാക്കൾക്കും ഈ പ്രായപരിധി കഴിഞ്ഞതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button