COVID 19KeralaCinemaMollywoodLatest NewsNewsIndiaEntertainment

ഞായറാഴ്ച ലോക്ഡൗൺ, രാത്രി കർഫ്യൂ എന്തിനാണ്?: ചോദ്യവുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ

കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും വീണ്ടും തുടരുമെന്ന് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിനെ പരിഹസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ രംഗത്ത്. ഞായറാഴ്ച ലോക്ഡൗൺ എന്തിനാണ്, രാത്രി കർഫ്യൂ എന്തിനാണ് എന്ന് രഞ്ജിത്ത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു. രാത്രി കർഫ്യൂവിനെതിരെ വ്യാപക വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് രഞ്ജിത്ത് ശങ്കറിന്റെ പ്രതികരണം എന്നതും ശ്രദ്ധേയം. മുൻപ് പ്രതിപക്ഷം അടക്കമുള്ളവർ അശാസ്ത്രീയമായ തീരുമാനമാണിതെന്ന് ആരോപിച്ചിരുന്നു.

Also Reda:പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നു: ഉമ്മൻ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഹൈക്കമാൻഡിന് പരാതി

അതേസമയം കേരളത്തിൽ കോവിഡ് വ്യാപനം ഉയരുകയാണ്. സംസ്ഥാനത്ത് 29,682 പേർക്ക് കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി. അവശ്യസേവനങ്ങൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് ഇളവുകൾ ലഭിക്കുക. കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്താണ് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. രാത്രികാല കർഫ്യൂവും തുടരും. എല്ലാ ദിവസവും രാത്രി പത്ത് മണി മുതൽ ആറ് മണിവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതുപോലുള്ള വർധനവ് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാക്സീൻ എടുത്തവരിൽ വലിയ രീതിയിൽ മരണം ഉണ്ടാകുന്നില്ല. വാക്സിനേഷൻ എടുത്തവർക്കു രോഗം വരികയാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button