പാലക്കാട്: ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടെന്നും ഈ വർദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ജനങ്ങളെ അറിയിക്കുന്നത് ഉപദേശകർ അദ്ദേഹത്തിനു നൽകുന്ന വിവരങ്ങളാണെന്നും അവയുടെ ആധികാരികതയും യുക്തിയും ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ആരാണ് മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത്?
തന്റെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ജനങ്ങളെ അറിയിക്കുന്നത് ഉപദേശകർ അദ്ദേഹത്തിനു നൽകുന്ന വിവരങ്ങളാണ്. അവയുടെ ആധികാരികതയും യുക്തിയും ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇന്ന് അദ്ദേഹം പറയുന്നു, ഓണത്തിനു ശേഷം ഭയപ്പെട്ടതു പോലെയുള്ള വർദ്ധനവ് കോവിഡ് കേസുകളിൽ ഉണ്ടായില്ലെന്ന്.
എന്താണ് വാസ്തവം? മൂന്നാം ഓണം വരെയുള്ള 12 ദിവസങ്ങൾ പരിശോധിച്ചാൽ കേരളത്തിൽ പ്രതിദിനം ശരാശരി 18125 കേസുകളാണ് ഉണ്ടായത്. അതിനുശേഷം ഇന്നുവരെയുള്ള 12 ദിവസങ്ങളിൽ പ്രതിദിനം ശരാശരി 29454 കേസുകളാണ് ഉണ്ടായത്. അതായത് ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ്.
ഈ വർദ്ധനവ് താങ്കളെ ഭയപ്പെടുത്തുന്നില്ലെങ്കിൽ ഭയം ഞങ്ങൾ ജനങ്ങൾക്കാണ്.
Post Your Comments