ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത പ്രധാനപ്പെട്ട രണ്ട് പച്ചക്കറികളാണ് സവാളയും ചെറിയ ഉള്ളിയും. എന്നാൽ, സവാളയാണോ ചെറിയ ഉള്ളിയാണോ ഗുണങ്ങളിൽ കേമൻ പലർക്കും ഇതിനെ കുറിച്ച് സംശയമുണ്ടാകും.
രണ്ടിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത്, നാരുകൾ, പ്രോട്ടീൻ, വെെറ്റമിനുകൾ, അന്നജം ഇവയെല്ലാം രണ്ടിലും ഉണ്ട്. പക്ഷേ കലോറിയിൽ സവാളയ്ക്ക് 100 ഗ്രാമിൽ 40 ആണെങ്കിൽ ഉള്ളിയിൽ 100 ഗ്രാമിൽ 75 കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ എത്ര വിലയായാലും സവാള തന്നെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
Read Also : 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പുതിയ വിസ പദ്ധതിയുമായി യു.എ.ഇ
ഔഷധമൂല്യത്തിലും രണ്ട് പേരും ഏകദേശം ഒരുപോലെയാണ്.ഹൃദയാരോഗ്യം നിലനിർത്താനും, രക്തം കട്ടകെട്ടാതെയിരിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഇവ രണ്ടും സഹായിക്കുന്നു.എന്നാൽ, പോഷകങ്ങളുടെ കാര്യത്തിൽ സവാളയെക്കാൾ ഒരുപടി മുന്നിലാണ് ചെറിയ ഉള്ളി. അതായത്, പ്രോട്ടീൻ, ഫെെബർ, മെെക്രോ ന്യൂട്രിയൻസായ അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ എ, സി എന്നിവ ചെറിയ ഉള്ളിയിലാണ് കൂടുതൽ അടങ്ങിയിട്ടുള്ളത്.
Post Your Comments