Latest NewsKeralaNews

അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരിക്കാൻ താലിബാന് എല്ലാ പിന്തുണയും നൽകും: പാകിസ്ഥാൻ സൈന്യം

അഫ്ഗാനിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിന് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുമെന്നാണ് റാബ് വ്യക്തമാക്കിയത്

ഇസ്ലാമാബാദ് : അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരണത്തിനായി താലിബാന് എല്ലാവിധസഹായങ്ങളും പിന്തുണയും നൽകുമെന്ന് പാകിസ്ഥാൻ സൈന്യം. അഫ്ഗാനിസ്താന്റെ സമാധാനത്തിലും സുസ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കുമെന്നും പാകിസ്ഥാൻ സൈന്യം പറഞ്ഞു. ഭരണകൂടം രൂപീകരിക്കാനുള്ള പിന്തുണയും നൽകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റാബുമായി നടത്തിയ കൂടിക്കാഴ്ചയലാണ് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഈക്കാര്യം അറിയിച്ചത്.

താലിബാനെ അംഗീകരിക്കില്ലെന്നും എന്നാൽ, അഫ്ഗാനിസ്താനുമായി ക്രിയാത്മകമായ ബന്ധം പുലർത്തുമെന്നും റാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിന് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുമെന്നാണ് റാബ് വ്യക്തമാക്കിയത്.

Read Also  :  കൊളസ്ട്രോള്‍ എങ്ങനെ പരിഹരിക്കാം: പ്രതിരോധ മാർഗ്ഗങ്ങളും, ഭക്ഷണങ്ങളും പരിചയപ്പെടാം

അതേസമയം, പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവിയായ ലെഫ്. ജനറൽ ഫൈസ് ഹമീദ് അഫ്ഗാനിലെത്തി. താലിബാൻ സംഘടനയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് ചാരസംഘടനാ നേതാവ് കാബൂളിലെത്തിയത്. അഫ്ഗാൻ താലിബാൻ ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button