Latest NewsKeralaNewsIndia

കേരളത്തിൽ വീണ്ടും ‘നിപ’ വൈറസ് : പന്ത്രണ്ട് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചതായി സൂചന

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി സൂചന. നാല് ദിവസം മുന്‍പ് ആശുപത്രിയിലെത്തിച്ച 12 വയസുകാരനിലാണ് നിപ രോഗം സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also : സ്പുട്നിക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍  

ഈ കുട്ടിക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ സ്രവ പരിശാധനയ്ക്കുള്ള ആദ്യ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിന്റെ ഫലം ഇന്നലെ തന്നെ ആരോഗ്യ വകുപ്പിന് കൈമാറി എന്നാണ് സൂചന.

പരിശോധനയ്ക്കായി അയയ്ക്കുന്ന രണ്ട് സാമ്പിളുകളില്‍ കൂടി രോഗം സ്ഥിരീകരിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button