തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. അവശ്യസേവനങ്ങൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് ഇളവുകൾ ലഭിക്കുക. കോവിഡ് വ്യാപനം വർധിക്കുന്നത് കണക്കിലെടുത്താണ് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. രാത്രികാല കർഫ്യൂവും തുടരും. എല്ലാ ദിവസവും രാത്രി പത്ത് മണി മുതൽ ആറ് മണിവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഞായറാഴ്ച്ച സംസ്ഥാനത്ത് ഉണ്ടാകുക. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. കോവിഡ് മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു വേണം കടകൾ പ്രവർത്തിക്കേണ്ടത്. പൊതുഗതാഗതവും ഇന്ന് സംസ്ഥാനത്തുണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികളും അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളു. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസുകൾ പ്രവർത്തിക്കില്ല. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ.
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികളായിരിക്കും സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments