Latest NewsNewsIndia

രാജ്യത്ത് ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ശ്രീ​രാ​മാ​യ​ണ യാ​ത്ര​യു​മാ​യി റെ​യി​ല്‍​​വേ

ന്യൂഡല്‍ഹി: രാജ്യത്ത് ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ശ്രീ​രാ​മാ​യ​ണ യാ​ത്ര​യു​മാ​യി റെ​യി​ല്‍​​വേ. ന​വം​ബ​ര്‍ ഏ​ഴി​ന്​ ഡ​ല്‍​ഹി സ​ഫ്​​ദ​ര്‍​ജ​ങ്​​ റെ​യി​ല്‍​വേ​ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന യാ​ത്ര ശ്രീ​രാ​മന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടതെന്ന്​ കരുതുന്ന സ്​​ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌​ 17 ദി​വ​സം കൊ​ണ്ട്​ പൂ​ര്‍​ത്തി​യാ​കും.

Read Also : പാരാലിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് അഞ്ചാം സ്വർണ്ണം : ആകെ മെഡൽ നേട്ടം 19 ആയി |

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള റ​സ്​​റ്റാ​റ​ന്‍​റ്, അ​ടു​ക്ക​ള, കു​ളി​മു​റി, സെ​ന്‍​സ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ഷ്​​റൂ​മു​ക​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ട്രെ​യി​നി​ലു​ണ്ടാ​കും. ഡീ​ല​ക്​​സ്​ എ.​സി ട്രെ​യി​നി​ലെ ആ​ഡം​ബ​ര യാ​ത്ര​ക്ക്​ ഒ​രാ​ള്‍​ക്ക്​ 82,950 രൂ​പ​യാ​ണ്​ ഈ​ടാ​ക്കു​ക​യെ​ന്ന്​ ഐ.​ആ​ര്‍.​സി.​ടി.​സി അ​റി​യി​ച്ചു.

അ​യോ​ധ്യ​യാ​ണ്​ ആ​ദ്യ സ്​​റ്റോ​പ്പ്. അ​വി​ടെ ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്ന്​ സീ​ത​യു​ടെ ജ​ന്മ​സ്​​ഥ​ല​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​ഹാ​റി​ലെ സീ​താ​മാ​ഡി, നേ​പ്പാ​ളി​ലെ ജ​ന​ക്​​പു​രി​ലു​ള്ള രാം-​ജാ​ന​കി ക്ഷേ​ത്രം(​റോ​ഡ്​ മാ​ര്‍​ഗം), അ​വി​ടെ നി​ന്ന്​ വാ​രാ​ണ​സി, പ്ര​യാ​ഗ്, ചി​ത്ര​കൂ​ട്, നാ​സി​ക്, ഹം​പി വ​ഴി രാ​മേ​ശ്വ​ര​ത്ത്​ യാ​ത്ര അ​വ​സാ​നി​ക്കും. തു​ട​ര്‍​ന്ന്​ ട്രെ​യി​ന്‍ ഡ​ല്‍​ഹി​ക്ക്​ മ​ട​ങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button