മനുഷ്യശരീരത്തെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ എന്ന രോഗാവസ്ഥ. കൊളസ്‌ട്രോളിനെ അകറ്റി നിർത്താൻ ധാരാളം മാർഗ്ഗങ്ങൾ മനുഷ്യർ പരീക്ഷിക്കുന്നുണ്ട്. അവയിൽ ഏറ്റവും ഫലപ്രദമായത് വ്യായാമം തന്നെയാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Also Read:പാരാലിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് അഞ്ചാം സ്വർണ്ണം : ആകെ മെഡൽ നേട്ടം 19 ആയി
നമ്മുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ദോഷമായി മാറുന്ന അവസ്ഥയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. HDL (ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍) നല്ല കൊളസ്ട്രോള്‍ ആണ്. കൂടുതല്‍ പ്രോട്ടീനും, കുറവ് കൊഴുപ്പും അടങ്ങിയിട്ടുള്ളത്. കൂടുതല്‍ അളവില്‍ കൊഴുപ്പും, കുറഞ്ഞ അളവില്‍ പ്രോട്ടീനും അടങ്ങിയതാണ് LDL (ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍). ഇതിന്റെ അളവ് വര്‍ധിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമിതമായ കൊളസ്ട്രോളിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത് ഭക്ഷണ രീതി തന്നെയാണ്. പാല്‍, മുട്ട, മാംസം എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് വലിയ തോതില്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകില്ല. മുട്ടയുടെ മഞ്ഞ ഒഴിവാക്കി വേണം കഴിക്കാൻ. രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരിക്കല്‍ മാംസാഹാരവും കഴിക്കാം. അണ്ടിപ്പരിപ്പ്, നിലക്കടല, തേങ്ങ എന്നിവയുടെ മിതമായ ഉപയോഗവും നല്ലതാണെന്നാണ് റിപ്പോർട്ട്.
തുടക്കത്തിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ മരണകാരണം വരെ ഉണ്ടാകാവുന്ന അവസ്ഥയാണ് കൊളസ്‌ട്രോൾ. അതുകൊണ്ട് തന്നെ കൃത്യമായ ജീവിത രീതിയും, വ്യായാമവും, ഭക്ഷണവും പതിവാക്കുക.
Post Your Comments