കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാനും പ്രതിരോധ സേനയും തമ്മിലുള്ള യുദ്ധവും പോരാട്ടവും നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. താലിബാന് ആവശ്യമായ സഹായങ്ങൾ പാകിസ്ഥാൻ നൽകുന്നുണ്ടെന്നും പ്രതിരോധ സേനയ്‌ക്കെതിരെ താലിബാനൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, താലിബാനുമായി ചേർന്ന് പാകിസ്ഥാനികൾ യുദ്ധം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പരിശോധിക്കാൻ തെളിവുകളില്ലെന്ന് പെന്റഗൺ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സത്യമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്.
പഞ്ച്ഷീർ താഴ്വര പിടിച്ചെടുക്കാൻ താലിബാനികൾക്കൊപ്പം പാക്കിസ്ഥാൻ പട്ടാളക്കാരും പോരാടുന്നുവന്നതിന്റെ തെളിവ് പുറത്ത്. സംഘർഷം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഐ.ഡി കാർഡുകൾ ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങളിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. പഞ്ച്ഷീറിലെ പ്രതിരോധ സേനയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പാകിസ്ഥാൻ സൈനികരും ഉണ്ടായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം നടന്ന സ്ഥലത്ത് വെച്ച് പാക് സൈനികരിൽ ഒരാളുടെ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തു. മുഹമ്മദ് വസീം എന്ന പാകിസ്ഥാൻ പൗരന്റേതാണ് ഐഡി.
Also Read:വ്യാജ വാര്‍ത്തകള്‍ക്ക് സ്വീകാര്യത കൂടുതല്‍: ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി ഇടപെടല്‍
അതേസമയം, അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരണത്തിനായി താലിബാന് എല്ലാവിധസഹായങ്ങളും പിന്തുണയും നൽകുമെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. അഫ്ഗാനിസ്താന്റെ സമാധാനത്തിലും സുസ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കുമെന്നും പാകിസ്ഥാൻ സൈന്യം പറഞ്ഞു. ഭരണകൂടം രൂപീകരിക്കാനുള്ള പിന്തുണയും നൽകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റാബുമായി നടത്തിയ കൂടിക്കാഴ്ചയലാണ് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ ഈക്കാര്യം അറിയിച്ചത്.
താലിബാനെ അംഗീകരിക്കില്ലെന്നും എന്നാൽ, അഫ്ഗാനിസ്താനുമായി ക്രിയാത്മകമായ ബന്ധം പുലർത്തുമെന്നും റാബ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിന് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുമെന്നാണ് റാബ് വ്യക്തമാക്കിയത്. അഫ്ഗാൻ താലിബാൻ ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Post Your Comments