ഓസ്ട്രേലിയ: മനസ്സിന്റെ പ്രായമളക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. നിങ്ങൾ നോക്കിയത് വൃദ്ധയുടെ കണ്ണിലേക്കണോ? അതോ ഒരു യുവതി ദൂരെ തിരിഞ്ഞുനോക്കുന്നത് നിങ്ങൾ കണ്ടോ? മനസ്സിന് പ്രായമായവർ ആദ്യം വൃദ്ധയെ ശ്രദ്ധിക്കുന്നുവെന്നും ചെറുപ്പക്കാർ പെൺകുട്ടിയുടെ രൂപം കാണുന്നു എന്നും ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ രണ്ട് സൈക്കോളജി പ്രൊഫസർമാർ 2018 -ൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
18 മുതൽ 68 വയസ്സുവരെയുള്ള 393 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. പങ്കെടുത്തവരെ ചിത്രം അര സെക്കൻഡ് കാണിച്ചു. തുടർന്ന് ഓരോരുത്തരോടും അവർ കണ്ട ചിത്രത്തിന്റെ ലിംഗഭേദവും പ്രായവും വ്യക്തമാക്കാൻ ആവശ്യപ്പെടുകയായിരുന്നു. സ്വന്തം പ്രായത്തിലുള്ള ശ്രദ്ധ ഉപബോധമനസ്സിലെ ഒരു ചിത്രത്തിന്റെ വ്യാഖ്യാനത്തെ ബാധിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ഗവേഷണത്തിന്റെ ലക്ഷ്യം.
മനസ്സിൽ ചെറുപ്പമുള്ള ആളുകൾ ചിത്രത്തിൽ യുവതിയെ കണ്ടെത്തുന്ന പ്രവണത കാണിച്ചു എന്നും എന്നാൽ മനസ്സിൽ വാർദ്ധക്യം ബാധിച്ച ആളുകൾ വൃദ്ധയെ കാണുന്നതായി പറഞ്ഞുവെന്നും ഗവേഷണം നടത്തിയ പ്രൊഫസർ മൈക്ക് നിക്കോൾസ് വ്യക്തമാക്കി.
ചിത്രത്തിൽ, പ്രായമായ സ്ത്രീയുടെ മൂക്ക് യുവതിയായ സ്ത്രീയുടെ താടിയായിട്ടാണ് കാണപ്പെടുന്നത്. പ്രായമായ സ്ത്രീയുടെ കണ്ണായി തോന്നുന്നത് യുവതിയുടെ ചെവിയും. പ്രായമായ സ്ത്രീ മൂടുപടമിട്ടപ്പോൾ, യുവതി ഒരു ഫാൻസി തൊപ്പി ധരിച്ചും കാണപ്പെടുന്നു.
യുവാക്കൾക്ക് മറ്റ് യുവാക്കളെ കേന്ദ്രീകരിക്കുന്ന ഗ്രൂപ്പ് , പ്രായമായ ആളുകൾക്ക് പ്രായമായ ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു ഗ്രൂപ്പ് എന്നിങ്ങനെ ഓരോരുത്തർക്കും അവരുടേതായ അഭിരുചികളുള്ള ഗ്രൂപ്പുകൾ ഉണ്ടെന്ന് നിക്കോൾസ് വിശദീകരിച്ചു. പ്രായമായവരിൽ ഭൂരിഭാഗവും ചിത്തത്തിലെ പ്രായമായ സ്ത്രീയെ ആദ്യം കാണുമ്പോൾ ചെറുപ്പക്കാർ യുവതിയെ കണ്ടെത്തി എന്നായിരുന്നു , ഗവേഷകർ കണ്ടെത്തിയത്.
Post Your Comments