Latest NewsNewsIndia

ഇന്ത്യയില്‍ കുടുങ്ങിയ 190 പാകിസ്താന്‍ പൗരന്മാര്‍ മാതൃരാജ്യത്ത് എത്തി

ഒന്നര വര്‍ഷം ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയ മോദി സര്‍ക്കാരിന് നന്ദി അറിയിച്ച് പാക് പൗരന്മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിയ 190 പാകിസ്താന്‍ പൗരന്മാരെ മാതൃരാജ്യത്തേക്കെത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. അട്ടാരി-വാഗ അതിര്‍ത്തി വഴിയാണ് ഇവരെ മടക്കിയയച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ഘട്ടത്തില്‍ തങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും ഭക്ഷണ പാര്‍പ്പിട സൗകര്യങ്ങളും നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദിയുണ്ടെന്നും പാക് പൗരന്‍മാര്‍ പ്രതികരിച്ചു.

Read Also : ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ച സംഭവം: ആഗ്രഹിച്ച രീതിയിലുളള അന്തിമോപചാരമെന്ന് മെഹബൂബ മുഫ്തി

ഏകദേശം ഒന്നരവര്‍ഷം മുമ്പാണ് ഇവര്‍ ഹിന്ദു-സിഖ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയിലെത്തിയത്. തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഇന്ത്യയില്‍ കുടുങ്ങിയ ഇവരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചു. ഭക്ഷണം, മരുന്നുകള്‍, മെഡിക്കല്‍ സേവനങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തി. ഇവരുടെ മടക്കയാത്രക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ഇതിനാവശ്യമായ രേഖകള്‍ തയ്യാറാക്കുകയും ചെയ്തു.

പാകിസ്താനിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി കൊറോണ പരിശോധനകള്‍ നടത്തുകയും യാത്രക്കാര്‍ക്ക് പാകിസ്താനിലെത്തിയാല്‍ സമര്‍പ്പിക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്താണ് സര്‍ക്കാര്‍ ഇവരെ അതിര്‍ത്തിയിലെത്തിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button