Latest NewsKeralaNews

അർഹതപ്പെട്ടവർക്ക് നിയമനം നൽകാതെ പെൻഷൻ പ്രായം ഉയർത്തുന്നത് യുവാക്കളോടുള്ള വഞ്ചനയാണ്: സർക്കാരിനെതിരെ യുവമോർച്ച

തിരുവനന്തപുരം : പെൻഷൻ പ്രായം 57 വയസ്സായി ഉയർത്താനുള്ള പിണറായി സർക്കാരിന്റെ തീരുമാനം യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച. പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ നിന്നു പോലും അർഹതപ്പെട്ടവർക്ക് നിയമനം നൽകാതെ സർക്കാർ യുവജന വഞ്ചന തുടരുകയാണെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാർ ശുപാർശകൾ പുനപരിശോധിക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം റെക്കാർഡ് റിട്ടയർമെന്റുകൾ ഉണ്ടായിട്ടുപോലും ആനുപാതികമായി നിയമനം നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്തിയാൽ പതിനായിരക്കണക്കിന് യുവതി-യുവാക്കളുടെ സ്വപ്നങ്ങളാണ് ഇല്ലാതാകുക. സംസ്ഥാന സർക്കാർ റിട്ടയർമെന്റ് ഇനത്തിൽ നൽകേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒളിച്ചോടാൻ കണ്ടെത്തിയ മാർഗ്ഗമാണ് പ്രായം കൂട്ടലെന്നും യുവമോർച്ച കുറ്റപ്പെടുത്തി.

Read Also  :  ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയെ മർദ്ദിച്ച സംഭവം: വിവാദ ആരാധകൻ ജാർവോ അറസ്റ്റിൽ

ഇന്നലെയാണ് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചാക്കി ചുരുക്കണം. വർഷത്തിലെ അവധി ദിവസങ്ങൾ 12 ആക്കി കുറയ്‌ക്കണം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളു. ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. വർക്ക് ഫ്രം ഹോം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button