ഡൽഹി : ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് സിവോട്ടർ സർവ്വേ റിപ്പോർട്ട്. ബിജെപിക്ക് 403-ൽ 259 -267 സീറ്റുകൾ കിട്ടുമെന്നും എസ്പിക്ക് 107-119 സീറ്റ് വരെ ലഭിക്കുമെന്നും സർവ്വേയിൽ പറയുന്നു.
നേതാക്കളിൽ യോഗി ആദിത്യനാഥിനെ 40 ശതമാനം പേരും അഖിലേഷ് യാദവിനെ 27 ശതമാനം പേരും പിന്തുണയ്ക്കുന്നവെന്നാണ് സർവ്വേ അഭിപ്രായപ്പെട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിൽ 70 ശതമാനം പേരും തൃപ്തി അറിയിച്ചിട്ടുണ്ട്.
പഞ്ചാബിൽ ആംആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നും ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപിക്കാണ് മുൻതൂക്കമെന്നും സർവ്വേ നിരീക്ഷിക്കുന്നു.
Post Your Comments