കാബൂൾ: അഫ്ഗാനിസ്ഥാനിൽ പഞ്ചശീർ പ്രവിശ്യ പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ ഭീകരർ നടത്തിയ വിജയാഘോഷത്തിനിടെ 17 പേർ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയിൽ അഫ്ഗാന്റെ തലസ്ഥാന നഗരമായ കാബൂളിൽ താലിബാൻ നടത്തിയ ആഘോഷത്തിനിടെയാണ് സാധാരണക്കാരായ ജനങ്ങൾ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ 41 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിന് കിഴക്കുള്ള നാംഗർഹാർ പ്രവിശ്യയിൽ താലിബാൻ ഭീകരർ നടത്തിയ സമാന ആഘോഷങ്ങളിൽ 14 പേർക്ക് പരിക്കേറ്റു.
അതേസമയം, താലിബാൻ ഭീകരരുടെ അവകാശവാദം തെറ്റാണെന്നും പഞ്ചശീർ കീഴടങ്ങിയിട്ടില്ലെന്നും പ്രതിരോധ സേന വ്യക്തമാക്കി. ഭീകരരുടെ ശക്തമായ ആക്രമണത്തിൽ സഖ്യസേനയ്ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടും കീഴടങ്ങാതെ പിടിച്ചുനിൽക്കുകയാണെന്നും സേന പ്രതികരിച്ചു. പഞ്ചശീറിൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് താലിബാൻ മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറാവണമെന്ന് മുൻ അഫ്ഗാൻ പ്രസിഡന്റ് ഹാമിദ് കർസായി വ്യക്തമാക്കി.
Post Your Comments