ഇടുക്കി: പണിക്കന്‍കുടി സിന്ധുവിന്റെ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അതേസമയം കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. സിന്ധുവിന്റെ മൃതദേഹം അടുക്കളയില്‍ കുഴിച്ചിട്ടശേഷം പ്രതി ബിനോയ് മുകളില്‍ അടുപ്പ് പണിതു. തറ പുതുതായി പണിതതാണെന്ന സിന്ധുവിന്റെ മകന്റെ മൊഴി പൊലീസ് കണക്കിലെടുത്തില്ലെന്നാണ് ആക്ഷേപം.
പ്രതിയെക്കുറിച്ചുള്ള സംശയവും പൊലീസ് കണക്കിലെടുത്തില്ലെന്ന് സഹോദരിയുടെ മകന്‍ പറഞ്ഞു. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസി ബിനോയ് ഒളിവിലാണ്. കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതോടെ ബിനോയ് മുങ്ങി. വെള്ളിയാഴ്ച, ബിനോയിയുടെ വീടിന്റെ അടുപ്പിനു കീഴില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments