KeralaLatest NewsNews

‘റിയാസുമായുള്ള ബന്ധമാണ് സി.പി.എമ്മിലേക്ക് ഈ പരമനാറിയെ എത്തിച്ചത്’: പ്രശാന്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പ്രശാന്തിനെതിരെ കടുത്ത ഭാഷയിലായിരുന്നു റിജിൽ മാക്കുറ്റിയുടെ വിമർശനം. പ്രശാന്ത് കുലംകുത്തിയാണെന്നും തിന്നിട്ട് എല്ലിന്റെയുള്ളില്‍ കുത്തിയതുകൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വഞ്ചിച്ചതെന്നും റിജില്‍ ആരോപണം ഉയര്‍ത്തി. പാര്‍ട്ടിയില്‍ നിന്നും സ്ഥാനമാനങ്ങളുള്‍പ്പെടെ നേടിയിട്ടും ഒന്നും കിട്ടിയില്ലെന്ന ഭാഷ്യമാണ് പ്രശാന്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയ സമയത്ത് അന്ന് ബോർഡ് മെമ്പറായിരുന്ന ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസുമായുള്ള ബന്ധമാണ് പ്രശാന്തിനെ സി പി എമ്മിലേക്ക് എത്തിച്ചതെന്നാണ് റിജിൽ പറയുന്നത്.

റിജിൽ മാക്കുറ്റിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കുത്തിയത് കൊണ്ടാണ് ഇവൻ ഈ പ്രസ്ഥാനത്തെ വഞ്ചിച്ച് പോയത്.തിരുവനന്തപുരം ജില്ലാ KSU വിൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും പ്രസിഡൻ്റ് ,DCC വൈസ് പ്രസിഡൻ്റ്, KPCC അംഗം,KPCC സെക്രട്ടറി, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, ഭാര്യക്ക് 40000 മുകളിൽ ശമ്പളം ഉള്ള ജോലി, രണ്ട് മക്കൾക്കും കേന്ദ്രീയ വിദ്യാലയത്തിൽ എ കെ ആൻ്റണി,ശശി തരൂർ എന്നീ നേതാക്കളുടെ ശുപാർശയിൽ അഡ്മിഷൻ,ഈ കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ സീറ്റ്. ഇതൊക്കെ പാർട്ടിയിൽ നിന്ന് നേടിയവൻ. എന്നിട്ടും ഒന്നും കിട്ടിയില്ല പോലും . യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയ സമയത്ത് അന്ന് ബോർഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്. റിയാസും പ്രശാന്തും തമ്മിലുള്ള വലിയ ബന്ധമായിരുന്നു. ആ ബന്ധമാണ് CPM ലേക്ക് ഈ പരമനാറിയെ എത്തിച്ചത്. ഒരു പഞ്ചായത്ത് വാർഡിൽ പോലും മത്സരിക്കാൻ സാധിക്കാത്ത എത്രയോ നേതാക്കൾ ഈ പാർട്ടിയിൽ ഉണ്ട് അവിടെയാണ് എല്ലാം നേടിയിട്ട് പാർട്ടിയെ വഞ്ചിച്ച് ഇവനെ പോലുള്ള വഞ്ചകൻമാർ CPM ൽ ചേക്കേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button