ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നു. ഈ മാസം 22 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥാനം ഏറ്റെടുത്തിട്ട് മോദി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനവേളയില്‍ ബൈഡനുമായി മോദി കൂടികാഴ്ച നടത്തും.
Read Also : ധീരതയ്ക്ക് മെഡലും രണ്ട് ലക്ഷം രൂപ പാരിതോഷികവും നേടിയ പൊലീസുദ്യോഗസ്ഥൻ ഇന്ന് കൈക്കൂലിക്കേസിലെ പ്രതി
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചര്‍ച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പിന്മാറ്റത്തില് ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി നിന്നുവെന്ന് അന്താരാഷ്ട്ര സമൂഹങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അതു കൂടാതെ, അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്ക് ഉണ്ടായിരുന്ന ആയുധങ്ങളില്‍ ഒരു ഭാഗം പാകിസ്ഥാനിലേയ്ക്ക് മാറ്റിയതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു മുമ്പ് 2019ലാണ് മോദി അവസാനമായി അമേരിക്കന്‍ പര്യടനം നടത്തിയത്.
Post Your Comments