Latest NewsKeralaNewsIndia

പൊലീസുകാരെ പ്രണയിച്ച് വലയിൽ വീഴ്ത്തും, ഭാര്യമാർക്ക് വീഡിയോ അയച്ച് കുടുംബജീവിതം തകർക്കും: യുവതിയെ അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ സാധ്യത. പൊലീസിന്റെ ഹൈടെക് സെല്‍ അന്വേഷണത്തില്‍ യുവതിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. യുവതിയെയും സംഘത്തെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണു സൂചന.

കെണിയിൽപെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും വൻ തുകയാണ് യുവതി അടക്കമുള്ള മൂവർ സംഘം തട്ടുന്നത്. നാണക്കേട് ഭയന്ന് പലരും പരാതിപ്പെടാൻ ധൈര്യം കാണിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. അന്വേഷണ സംഘത്തിന് തട്ടിപ്പിനിരയായ ഉദ്യോഗസ്ഥരുടെ വിവരം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. സമൂഹമാധ്യമങ്ങൾ വഴിയാണ് യുവതി പോലീസുകാരോട് അടുക്കുന്നത്. പ്രണയം നടിച്ച് ഇവരെ വലയിലാഴ്ത്തും. പരിചയപ്പെടുന്നവരുമായി യുവതി തന്നെ മുൻകൈ എടുത്ത് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും. ശേഷം ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തും. പലരും പണം നൽകി തടിതപ്പും. എതിർക്കുന്നവരുടെ ഭാര്യമാരെ വിളിച്ച് കുടുംബജീവിതം തകർക്കും. മുൻപ് സിനിമാക്കാരെയായിരുന്നു യുവതി ലക്‌ഷ്യം വെച്ചിരുന്നത്. ഇവരുടെ തട്ടിപ്പിന്റെ പുതിയ ഇരകൾ പോലീസ് ഉദ്യോഗസ്ഥരാണ്.

Also Read:മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ, ഇവിടുള്ള മുസ്ലീങ്ങളെ വെറുതെ വിടൂ: താലിബാനോട് കേന്ദ്രമന്ത്രി

കഴിഞ്ഞ വര്‍ഷം നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ഇവര്‍ പീഡനപരാതി നല്‍കി. പരാതി പ്രകാരം മ്യൂസിയം പൊലീസ് എസ്‌ഐക്കെതിരേ കേസ് എടുത്തു. ഈ യുവതിയുടെ കെണിയിൽ വീണ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതോടെ വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാര്‍ ഉത്തരവ് ഇടുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ ഒരു പൊലീസ് ഓഫീസറില്‍നിന്ന് ഇവര്‍ ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നു. ഈ യുവതിക്ക് സഹായിയായി ഒപ്പം നില്‍ക്കാന്‍ ഒരു നഴ്സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവരെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പരിചയമില്ലാത്തവരുടെ റിക്വസ്റ്റ് സ്വീകരിക്കരുതെന്നും ഇവരുമായി സഹൃദം പാടില്ലെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് നിരവധി ഉദ്യോഗസ്ഥര്‍ തന്നെ സമാനരീതിയിൽ ഹണിട്രാപ്പില്‍ കുടുങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button