തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയവര്‍ വേസ്റ്റാണെന്നും അവര്‍ തിരികെ വരേണ്ടെന്നും കെ മുരളീധരന്‍. തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി പാലോട് രവി ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു മുരളീധരന്റെ പ്രസ്താവന. കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കുന്നവരെ സ്വീകരിക്കുന്ന മാര്‍കിസ്റ്റ് പാര്‍ട്ടി, വേസ്റ്റ് ബോക്‌സാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. എന്നാല്‍ തെറ്റിദ്ധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റുമാര്‍ ചുമതല ഏല്‍ക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പാര്‍ട്ടി പോകണമെന്നും അപ്പോള്‍ ശൈലിയില്‍ മാറ്റം വരുമെന്നും മുരളീധരന്‍ പറഞ്ഞു. ഒപ്പം രമേശ് ചെന്നിത്തലയെ ഉന്നം വച്ചു മുരളീധരന്‍ പ്രസ്താവന നടത്തി. പഴയതൊക്കെ ഒരുപാട് പറയാനുണ്ടെന്നും താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടണം എന്നും മുരളി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ എംപിമാരായ അടൂര്‍ പ്രകാശ്, ശശി തരൂര്‍ എന്നിവര്‍ ചടങ്ങില്‍ എത്തിയിരുന്നില്ല. എംഎം ഹസനും എത്തിയില്ല.
Post Your Comments