
അബൂദബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ ഫോണില്‍ വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സുദൃഢമാക്കുന്നതുസംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയത്.
Read Also: ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്ക് സിറ്റിസൺ പോർട്ടൽ; ഉദ്ഘാടനം വെള്ളിയാഴ്ച്ച
സാമ്പത്തികം, വ്യാപാരം, സംയുക്ത നിക്ഷേപ സഹകരണം എന്നിവ മെച്ചപ്പെടുത്താനുള്ള വഴികളും രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിലെ അഭിപ്രായങ്ങളും ഇരുവരും പങ്കുവെച്ചു. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി സംബന്ധിച്ചും ആഗോളതലത്തില്‍ കോവിഡ് ഉണ്ടാക്കിയ മാറ്റങ്ങളും അതു കൈകാര്യം ചെയ്യാനെടുത്ത നടപടികളും പങ്കുവെച്ചു.
Post Your Comments