Latest NewsNewsIndia

ഭീകരത പ്രതിരോധം, പുതിയ കോഴ്‌സിനെ കുറിച്ച് പ്രതികരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഭീകരത പ്രതിരോധം, പഠന വിഷയമാക്കിയതില്‍ പ്രതികരണം അറിയിച്ച് കേന്ദ്രം. പുതിയ കോഴ്‌സ് ആരംഭിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചു. വെള്ളിയാഴ്ച നടന്ന കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ യോഗത്തില്‍ ജെ.എന്‍.യു സ്വീകരിച്ച നിലപാട് അഭിനന്ദനീയമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

ലോകത്ത് അറിയപ്പെടുന്ന എം.ഐ.ടി പോലുള്ള സര്‍വകലാശാലകളില്‍ ‘ഭീകരത പ്രതിരോധം’ പഠിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ സര്‍വകലാശാലകളിലും പഠിപ്പിച്ചുകൂടാ എന്നും മന്ത്രി ചോദിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇരട്ട ബിരുദം നേടുന്നതിനായി ‘ഭീകരത പ്രതിരോധം’ എന്ന തലക്കെട്ടിലുള്ള കോഴ്‌സാണ് ജെ.എന്‍.യുവില്‍ പുതുതായി ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button