Latest NewsIndiaNews

ജനാധിപത്യം രാജ്യത്തിന്റെ പൈതൃകമാണ്: ഇന്നോ ഇന്നലെയോ ലഭിച്ച സ്വത്തല്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ജനാധിപത്യം ഭാരതത്തിന്റെ മുഖമുദ്രയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് രാജ്യം ജനാധിപത്യമായത് എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോ ഓഫ് പൊലീസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ 51-ാംസ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിൽ പണ്ട് പഞ്ച പരമേശ്വരന്മാർ ഉണ്ടായിരുന്നു. ആയിരം വർഷങ്ങൾക്ക് മുൻപ് ദ്വാരകയിൽ യാദവരും ജനങ്ങൾക്ക് തുല്യാവകാശം കൊടുത്തുകൊണ്ടുള്ള ഭരണം കാഴ്ചവെച്ചു. ബീഹാറിലും ജനാധിപത്യ ഭരണം നടത്തിയിരുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നു. ജനാധിപത്യം ഇന്ത്യയ്‌ക്ക് ഇന്നോ ഇന്നലെയോ ലഭിച്ച സ്വത്തല്ല. രാജ്യത്തിന്റെ പൈതൃകവും കരുത്തുമാണ് ജനാധിപത്യം’- അമിത് ഷാ പറഞ്ഞു.

Read Also  :  മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ, ഇവിടുള്ള മുസ്ലീങ്ങളെ വെറുതെ വിടൂ: താലിബാനോട് കേന്ദ്രമന്ത്രി

ഇന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അഭ്യൂഹങ്ങൾ പറഞ്ഞുപരത്തുന്ന തരത്തിലുള്ള ക്യാമ്പെയിനുകളാണ് സമൂഹത്തിൽ നടക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നും സംഭവിക്കുന്ന വീഴ്ചകൾ എടുത്ത് കാണിക്കുകയും നല്ല കാര്യങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്ന പ്രവണതയാണ് കൂടുതലായും കണ്ടുവരുന്നത്. സർക്കാർ ഉദ്യോഗത്തിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ കഷ്ടപ്പാട് ജനങ്ങൾ മനസിലാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button