കൊച്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ വാരിയംകുന്നന്‍ എന്ന ചിത്രത്തിൽ നിന്നും താനും പൃഥ്വിരാജും പിന്മാറുകയാണെന്ന് സംവിധായകൻ ആഷിഖ് അബു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മറ്റ് ചിലർ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നു. ഇപ്പോഴിതാ ഇരുവരും ചിത്രത്തില്‍ നിന്ന് പിന്മാറിയതിന്റെ കാരണം പറയുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. നിലവിലെ സാഹചര്യത്തിൽ മുടക്ക് മുതൽ തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ ആകാം പൃഥ്വിയും ആഷിഖ് അബുവും പിന്മാറിയതിനാണ് അദ്ദേഹത്തിന്റെ വിശകലനം.
‘കോടികള്‍ മുടക്കി എടുക്കേണ്ട ചിത്രമാണ് വാരിയംകുന്നന്‍. എന്നാല്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടുന്ന സാമൂഹിക സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്. വര്‍ഗീതയൊക്കെ മൂലം ഇന്ന് മുഴുവന്‍ കലുഷിതമായി കടക്കുകയാണ്. ഇതിനുദാഹരണമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ വര്‍ത്തമാനം. അത് സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചില്ലേ’, ആലപ്പി അഷറഫ് ഒരു ചാനലിനോട് പറഞ്ഞു.
2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആഷിഖ് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. വിവാദങ്ങളോ ചർച്ചകളോ അല്ല സിനിമയിൽ നിന്നും പിന്മാറുന്നതിന്റെ കാരണമെന്നായിരുന്നു ആഷിഖ് അബു പറഞ്ഞത്. നിർമ്മാതാവുമായുള്ള തർക്കത്തെ തുടർന്നാണ് സിനിമ വേണ്ടെന്ന് വെയ്ക്കുന്നതെന്നായിരുന്നു ആഷിഖ് അബു വ്യക്തമാക്കിയത്.
അതേസമയം, വാരിയംകുന്നന്റെ കഥ പറയുന്ന മൂന്ന് ചിത്രങ്ങളാണ് ഇതുവരെ പ്രഖ്യാപിക്കപ്പെട്ടത്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ഗ്രേറ്റ് വാരിയംകുന്നന്‍, അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട സിനിമകള്‍. ഇതിനിടയിൽ ഒമർ ലുലുവും ഒരു പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി സംവിധായകൻ തന്നെ രംഗത്തെത്തുകയും ചെയ്തു.
Post Your Comments