Latest NewsNewsInternational

ഭീകരരുടെ ചെയ്തികളെ കുറിച്ച് അഫ്ഗാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ജയിലുകള്‍ തുറന്നുവിട്ട് കുറ്റവാളികളെ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ താലിബാന്‍ മോചിപ്പിച്ച കുറ്റവാളികള്‍ വനിതാ ജഡ്ജിമാരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ഭീഷണി മുഴക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

വനിതാ ജഡ്ജിമാരുടെ ജീവന്‍ അപകടത്തിലാണെന്ന് , പേരും മുഖവും വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ നിരവധി പേരാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. ജയിലിലടയ്ക്കാന്‍ വിധിച്ച കുറ്റവാളികളാണ് വീടുകള്‍ തിരഞ്ഞെത്തിയതെന്ന് വനിതാ ജഡ്ജി വ്യക്തമാക്കി.

വനിതാ ജഡ്ജിമാര്‍ക്ക് പുറമെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജീവനും ഭീഷണിയുള്ളതായും റിപ്പോര്‍ട്ടുണ്ട്. ജനുവരിയില്‍ രണ്ട് വനിതാ ജഡ്ജിമാരെ താലിബാന്‍ വധിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button