കൊച്ചി : വാരിയംകുന്നൻ പ്രൊജക്ടിൽ നിന്ന് പൃഥ്വിരാജിന് പിന്നാലെ സംവിധായകൻ ആഷിഖ് അബുവും പിന്മാറിയിരുന്നു. നിർമ്മാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് സിനിമയിൽ നിന്നും പിന്മാറിയതെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്. അതേസമയം ബാബു ആന്റണിയെ നായകനാക്കി മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ഉള്ള ‘വാരിയൻകുന്നൻ’ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും’, ഒമർ ലുലു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം ഒമർ ലുലുവിന്റെ ‘വാരിയൻകുന്നൻ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയകളിൽ ട്രോളുകൾ വ്യാപകമാകുകയാണ്. ഒമറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും അനുകൂലിച്ചും പ്രതിഷേധിച്ചും കമെന്റുകൾ വരുന്നുണ്ട്.
ട്രോളുകൾ കാണാം :
Post Your Comments