Life Style

ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

യഥാര്‍ത്ഥത്തില്‍, ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ 90% വരുന്നത് ശ്വസനത്തില്‍ നിന്നാണ്. വളരെയധികം ശ്വാസം എടുക്കുന്നുണ്ടെങ്കിലും, നമ്മില്‍ മിക്കവര്‍ക്കും കൃത്യമായ ശ്വസനവ്യവസ്ഥയില്ല. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു മിനിറ്റില്‍ 12 മുതല്‍ 20 വരെ ശ്വാസോച്ഛ്വാസമെടുക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ശ്വാസം എന്നുപറയുന്നത് മിനിറ്റില്‍ 6-8 ശ്വാസോച്ഛ്വാസമാണ്.

നമ്മുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശ്വസനം നമ്മുടെ ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നു. കോശങ്ങള്‍ക്ക് ഊര്‍ജ്ജം സൃഷ്ടിക്കുന്നതിനും നമ്മെ മുന്നോട്ട് നയിക്കുന്നതിനും ശാരീരികമായി മികച്ച പ്രകടനം നടത്തുന്നതിനും ശരീരത്തിന് ആവശ്യമായ ഘടകമാണ് ഓക്‌സിജന്‍.

ഇത് നമ്മുടെ മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം നല്‍കുന്നു. ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെങ്കില്‍ നമുക്ക് ശാരീരികമായി നല്ലതായിരിക്കാനാവില്ല. മാത്രമല്ല ഇതുകാരണം തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യം ഓക്‌സിജന്റെ അളവില്‍ ഒരു പ്രധാന ഘടകമാണ്.

നമ്മുടെ കോശങ്ങള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനത്തിനും ശക്തിക്കും ഓക്‌സിജന്‍ വളരെ പ്രധാനമാണ്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ വീട്ടില്‍ ആവശ്യത്തിന് ശുദ്ധവായു നിറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക. അതിനുള്ള ഒരു വഴിയാണ് പകല്‍ സമയത്ത് ജനാലകള്‍ തുറന്നിടുക എന്നത്.

ശുദ്ധവായു നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അധിക അളവില്‍ ഓക്‌സിജനെ ശ്വാസകോശത്തിലേക്ക് കൊണ്ടുവരുകയും ചെയ്യും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാനും ശരീരത്തിന് ഊര്‍ജ്ജം പകരാനുമായി നമ്മുടെ ശ്വാസകോശത്തിന് ജലാംശം ആവശ്യമാണ്. അതിനായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.

പ്രതിദിനം ശരാശരി 400 മില്ലി ലിറ്റര്‍ ജലം നമുക്ക് ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ദിവസവും ചുരുങ്ങിയത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ്. ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിന് ചുറ്റും രക്തം എത്തിക്കുന്ന കോശങ്ങളാണ് ചുവന്ന രക്താണുക്കള്‍.

അതുകൊണ്ടാണ് ശരീരത്തില്‍ ഇരുമ്പ് ഇല്ലെങ്കില്‍ ക്ഷീണം ഉണ്ടാകുന്നത്. ബ്രൊക്കോളി, ആപ്പിള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, കോഴി, മത്സ്യം എന്നിവയാണ് ഇരുമ്പ് സമ്പുഷ്ടമായ ചില ഭക്ഷണങ്ങള്‍. ശരീരം എത്രത്തോളം ഓക്‌സിജന്‍ നേടി അത് ഉപയോഗിക്കുന്നുവോ അത്രത്തോളം ഊര്‍ജ്ജം നമ്മുടെ കോശങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയും.

നാം ശ്വസിക്കുന്ന ഓക്‌സിജന്റെ അളവും നാം ചെയ്യുന്ന പ്രവര്‍ത്തികളും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരം കൂടുതലായി ഓക്‌സിജന്‍ എടുക്കുകയും അത് കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button