UAELatest NewsNewsInternationalGulf

കാരുണ്യ ഹസ്തം: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ

ദുബായ്: ഭക്ഷ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി അഫ്ഗാനിസ്താനിലേക്ക് വിമാനം അയച്ച് യുഎഇ. അഫ്ഗാനിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടിയാണ് യുഎഇയുടെ നടപടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള അഫ്ഗാനിലെ ദുർബല ജനവിഭാഗങ്ങളെ സഹായിക്കുന്നതിനാണ് ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അയച്ചത്.

Read Also: ‘എല്ലാം പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമുണ്ട്’, മടങ്ങി വരാന്‍ ആഗ്രഹിച്ച് മുകേഷിന്റെ നായിക കനക

അഫ്ഗാൻ ജനതയ്ക്ക് പിന്തുണ അറിയിക്കാനാണ് യുഎഇയുടെ നീക്കം. അഫ്ഗാൻ ജനതയ്ക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം യുഎഇ ആയിരക്കണക്കിന് അഫ്ഗാൻ കുടുംബങ്ങൾക്ക് ആതിഥ്യം നൽകിയിരുന്നു.

Read Also: വിസ കാലാവധി കഴിഞ്ഞ് തിരികെ പോകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായഹസ്തവുമയി കൃഷ്ണകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button