Latest NewsKeralaNews

പ്രായത്തിന്‍റെ പേര് പറഞ്ഞ് ആരും മാറ്റി നിർത്തേണ്ട, എനിക്ക് അത്ര പ്രായമൊന്നുമില്ല: സംസ്ഥാന നേതൃത്വത്തിനെതിരെ ചെന്നിത്തല

കോട്ടയം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായിരമേശ് ചെന്നിത്തല. തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം ഡി.സി.സി പ്രസിഡന്‍റായി നാട്ടകം സുരേഷ് ചുമതയേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. .

‘കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ്‌ എന്ന് പറഞ്ഞു. 17 വർഷം താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെപിസിസി പ്രസിഡന്‍റും ഉമ്മൻചാണ്ടി പാർലമെന്‍ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനമാണ് അന്ന് നടന്നത്’- ചെന്നിത്തല പറഞ്ഞു.

Read Also  :  യോഗത്തില്‍ പങ്കെടുക്കണമെന്ന് ഉമ്മന്‍ചാണ്ടിയോട് വിഡി സതീശന്‍: ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമം

രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് പിന്നാലെ കെ സി ജോസഫും നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തി.ഉമ്മൻചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻചാണ്ടിയെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button