Latest NewsNewsInternational

പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻ ഭീകരരെ കൊലപ്പെടുത്തിയെന്ന് വടക്കൻ സഖ്യം

കാബൂൾ : പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധമാണ് നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് 

അതേസമയം പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം നൽകിയതായും റിപ്പോർട്ട് ഉണ്ട്. പാഞ്ച്ഷിറിലേക്കുള്ള എല്ലാ വഴികളും അടച്ച താലിബാൻ വാർത്താവിനിമയ ബന്ധങ്ങൾ അടക്കം വിച്ഛേദിച്ചു.

അതേസമയം അഫ്ഗാനിസ്താനിൽ പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കും. അധികാരം പിടിച്ചെടുത്ത് രണ്ടാഴ്‌ച്ചയ്‌ക്ക് ശേഷമാണ് താലിബാൻ സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. ഇന്ന് രാത്രി സർക്കാർ രൂപീകരിക്കുമെന്നാണ് സൂചന. അവാസന യുഎസ് സൈനികനും അഫ്ഗാൻ വിട്ടതോടെ രാജ്യത്ത് സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button