കൊൽക്കത്ത: വാർത്ത പോർട്ടലായ നാരദ ഡോട്ട് കോം ഒളിക്യാമറ ഓപ്പറേഷനിലൂടെ 2016ല് പുറത്തുവിട്ട കോഴ ഇടപാട് കേസില് ബംഗാള്‍ മന്ത്രിമാരും തൃണമൂൽ നേതാക്കളും അടക്കമുള്ളവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇഡി) കുറ്റപത്രം നല്കി. മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കിം, എംഎല്‌എയും മുന്‍മന്ത്രിയുമായ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചധോപാധ്യായ, മമതയുമായി അടുത്തബന്ധമുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്‌എംഎച്ച് മിര്‍സ തുടങ്ങിയവര്ക്കാണ് കുറ്റംചുമത്തിയത്.
ഇവര് നവംബര് 16ന് ഹാജരാകാന്‍ പ്രത്യേക കോടതി സമൻസ് അയച്ചു. എംപിമാരും എംഎൽഎമാരും ഉള്‍പ്പെടെ കൂടുതൽ പേരെ പിന്നീട് കുറ്റപത്രത്തിൽ ഉൾപ്പെടുത്തുമെന്ന് ഇഡി അറിയിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളില്‍ അരങ്ങേറിയ കൂട്ട കൊലപാതകങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് ഹൈക്കോടതി ഉത്തരവു പ്രകാരം സിബിഐ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.
സിബിഐ നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ഇതുവരെ സിബിഐ 31 കേസ് എടുത്തിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ നിരവധി ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരും കൊല്ലപ്പെട്ടു. കൂടാതെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments