Latest NewsKerala

‘മദ്യപിച്ച നാദിർഷ ബലമായി എന്റെ കൈത്തണ്ട മുറിച്ചു’, മറയൂരില്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട നിഖിലയുടെ മൊഴി

രക്തം ചീറ്റിയതോടെ ഭയന്നുപോയ താന്‍ അലറിക്കരഞ്ഞു. തുടര്‍ന്ന് കാറിനടുത്തേക്ക് നടന്നു. ഇതിനിടെ തളര്‍ച്ച അനുഭപ്പെട്ട് നടക്കാന്‍ പറ്റാതായി.

മറയൂര്‍: വീട്ടുകാരുടെ സമ്മതം കിട്ടാത്തതിന്റെ പേരില്‍ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടി എന്ന് കരുതുന്ന സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങള്‍ പുറത്തുവന്നു. വീഡിയോ ചിത്രീകരിച്ച്‌ കൂട്ടുകാര്‍ക്ക് അയച്ച ശേഷം കൊക്കയില്‍ ചാടിയ യുവാവ് മദ്യപിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇയാൾ രക്തംവാര്‍ന്ന് മരിച്ചു. അതേസമയം രക്തം വാർന്നു ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ അലിയുടെ മകന്‍ വീട്ടില്‍ നാദിര്‍ഷാ അലി (30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന് അവശനിലയിലായിരുന്ന മറയൂര്‍ സ്വദേശിനിയായ അദ്ധ്യാപികയെ കണ്ടെത്തിയത് വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലിലാണ്. മറയൂര്‍ സ്വദേശിനിയും ഇവിടുത്തെ ജയ് മാതാ സ്‌കൂളിലെ അദ്ധ്യാപികയുമായ പത്തടിപ്പാലം പുളിക്കല്‍ വീട്ടില്‍ നിഖില തോമസാ(26)ണ് രണ്ടുകൈത്തണ്ടയിലും ആഴത്തില്‍ മുറിവേറ്റതിനെത്തുടര്‍ന്ന് രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.

കൈ ഞരമ്പ് മുറിച്ചത് നാദിര്‍ഷ ആണെന്നും മരിക്കാന്‍ പോകുന്നെന്ന് പറഞ്ഞ് വീഡിയോ ചിത്രീകരിച്ചത് വീട്ടുകാരെ ഭയപ്പെടുത്താന്‍ വേണ്ടി ആണെന്നാണ് കരുതിയതെന്നും ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അദ്ധ്യാപികയുടെ വെളിപ്പെടുത്തല്‍. കൈ ഞരമ്പ് മുറിച്ച ശേഷം കാമുകന്‍ നാദിര്‍ഷയ്ക്കൊപ്പം നിഖിലയും കൊക്കയില്‍ച്ചാടിയെന്നായിരുന്നു ഇന്നലെ പ്രചരിച്ച വിവരം.

തൊഴിലുറപ്പുതൊഴിലാളികള്‍ കണ്ടെത്തുമ്പോള്‍ സ്വബോധത്തോടെയാണ് നിഖില സംസാരിച്ചിരുന്നത്. നിഖില പറഞ്ഞത് പ്രകാരം നടത്തിയ തിരച്ചിലിലാണ് കൊക്കയില്‍ നിന്നും അടുപ്പക്കാരനായ പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ വീട്ടില്‍ നാദിര്‍ഷാ അലി(30)യുടെ ജഡം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. നിഖിലയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് നാദിര്‍ഷ കാറില്‍വച്ച്‌ വീഡിയോ ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ നിഖലയ്ക്ക് നേരെ കാമറ തിരിച്ചെങ്കിലും തനിക്കൊന്നും പറയാനില്ലെന്ന് നിഖില കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ഈ വീഡിയോയിലുണ്ട്. ‘പാറപ്പുറത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ കൈയില്‍ ക്കരുതിയിരുന്ന മദ്യം നാദിര്‍ഷ അകത്താക്കി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ബ്ലേഡുകൊണ്ട് ബലമായി തന്റെ കൈത്തണ്ടയില്‍ മുറിവേല്‍പ്പിച്ചു.’

‘രക്തം ചീറ്റിയതോടെ ഭയന്നുപോയ താന്‍ അലറിക്കരഞ്ഞു. തുടര്‍ന്ന് കാറിനടുത്തേക്ക് നടന്നു. ഇതിനിടെ തളര്‍ച്ച അനുഭപ്പെട്ട് നടക്കാന്‍ പറ്റാതായി. ഇതെത്തുടര്‍ന്ന് പാറപ്പുറത്ത് ഇരുന്നു. പിന്നീട് ഒച്ചപ്പാടുകേട്ടാണ് കണ്ണുതുറന്നത്. ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.’ ഇന്നലെ താനും നാദിര്‍ഷയും ഒപ്പമുണ്ടായിരുന്ന അവസാന നിമിഷങ്ങളെക്കുറിച്ച്‌ നിഖില പറയുന്നത് ഇങ്ങനെയാണ്. നിഖിലയുടെ രണ്ടുകൈത്തണ്ടയിലും ആഴത്തിലുള്ള മുറിവുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button