Latest NewsNewsIndia

സൗഹൃദ രഹിത ബിസിനസുകളെയും തൊഴിൽ ദായകരെയും കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ ജനങ്ങളുടെ തൊഴിലിന് ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് ആഗസ്തിൽ 15 ലക്ഷം തൊഴിലവസരം കുറഞ്ഞെന്ന കണക്കുകളോട് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സൗഹൃദ രഹിത ബിസിനസുകളെയും തൊഴിൽ ദായകരെയും മോദി സർക്കാർ പ്രോത്സാഹിപ്പിക്കില്ല. തൊഴിലുള്ളവരുടേത് നഷ്ടപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളിൽ നിന്ന് സ്വയം പര്യാപ്തതയാണ് പ്രതീക്ഷിക്കുന്നത്. പൊതുജന താൽപര്യാർഥം പ്രസിദ്ധീകരിക്കുന്നതാണ് ഇത്’- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Read Also  :   കേരളത്തില്‍ കൊവിഡ് സാഹചര്യം ഭീതിജനകം : പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈനടക്കമുള്ള മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും രാഹുൽ വിമർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button