ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സ്‌കൂളുകളില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല കേരളത്തില്‍ ഇപ്പോഴെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്നും കോടതി വ്യക്തമാക്കി.
Read Also : വിസ കാലാവധി കഴിഞ്ഞ് തിരികെ പോകാൻ കഴിയാതെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായഹസ്തവുമയി കൃഷ്ണകുമാർ
കൊവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് കോടതി വിമര്‍ശിച്ചു. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തേക്കുള്ളില്‍ മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്.
അതേസമയം, കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതു സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. കൊവിഡ് 19 സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെയാണ് സമാനമായ നടപടിയുമായി കേരള സര്‍ക്കാരും മുന്നോട്ടു പോകുന്നത്. ഇക്കാര്യം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments