ദില്ലി: ഈ വർഷം മൂന്നാമതും വില വർധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഒന്നാം നിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി. സെപ്റ്റംബറിൽ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. മാരുതി ഓൾട്ടോ മുതൽ വിറ്റാര ബ്രെസ വരെ മാരുതി നിർമ്മിക്കുന്ന എല്ലാ മോഡലുകൾക്കും വില വർധനവ് ബാധകമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം ജനുവരിയിലും ഏപ്രിലും മാരുതി മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. എന്നാൽ വർധനവ് എത്രയായിരിക്കുമെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയിൽ നിർമ്മാണച്ചെലവിലെ വർധനവ് ചൂണ്ടിക്കാട്ടി കാറുകളുടെ വില കമ്പനി 34,000 രൂപ വരെ വർധിപ്പിച്ചിരുന്നു. ഏപ്രിൽ രണ്ടാമത്തെ വർധനവ് നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ കാറുകളുടെ വില ഏകദേശം 1.6 ശതമാനം വീണ്ടും ഉയർന്നു.
‘കഴിഞ്ഞ ഒരു വർഷമായി നിർമാണ ചെലവിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് വാഹന നിർമാണത്തിൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അതിനാൽ വിലവർധനവിലൂടെ നഷ്ടം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്’ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി.
Read Also:- മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
നിർമ്മാണച്ചെലവ് വർധിക്കുന്നതിനാൽ വില വർധിപ്പിക്കുന്ന ഒരേയൊരു ഇന്ത്യൻ കാർ നിർമാതാക്കളല്ല മാരുതി. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യൻ വാഹന വ്യവസായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ദുർബലമായ ആവശ്യകതയും ഉയർന്ന വിലയും വിപണിയെ പ്രതികൂലമായാണ് ബാധിച്ചത്.
Post Your Comments