KeralaLatest NewsNews

കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന മാദ്ധ്യമങ്ങളെ വേട്ടയാടുന്നു : ജോണ്‍ ബ്രിട്ടാസ് എംപി

കണ്ണൂര്‍ : പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന മാദ്ധ്യമങ്ങളെ
വേട്ടയാടുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തകര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു.

Read Also : പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫിസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍: കടുത്ത അതൃപ്തിയിൽ സിപിഎം

‘ പെഗാസസ് വിഷയത്തില്‍ കോടതിയെ സമീപിച്ചത് എം.പി എന്ന നിലയില്‍ മാത്രമല്ല, മാദ്ധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും കൂടിയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യസ്നേഹികളെന്നും രാജ്യദ്രോഹികളെന്നും ജനങ്ങളെ മുദ്രകുത്തി രണ്ടായി തിരിക്കുന്നു’ – ബ്രിട്ടാസ് എം പി പറഞ്ഞു. പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ ആശാവഹമാണെന്നും കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കവേ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തും. പൈതല്‍മല ടൂറിസം കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ടുറിസം, വനം മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button