ടോക്യോ: ശതകോടികളുടെ സ്വത്ത് പ്രണയത്തിനായി വേണ്ടെന്ന് വച്ച ഒരു സുന്ദരിയെ മലയാളികള്‍ ഓര്‍ക്കുന്നുണ്ടാവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലേഷ്യയിലെ വ്യവസായ ഭീമന്‍ കായ് പെംഗിന്റെ അഞ്ചു മക്കളില്‍ ഒരാളായ ആഞ്ജലീന്‍ ഫ്രാന്‍സിസ് ഖൂ ആണ് അന്ന് തന്റെ പ്രണയത്തിനായി സ്വത്തുക്കള്‍ വേണ്ടെന്ന് വച്ചത്. ഇന്ന് ഇതാ ഒരു രാജകുമാരി തന്റെ കൊട്ടാരത്തില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നു, തന്റെ കാമുകനുമൊത്ത് ജീവിക്കുന്നതിനായി. കാമുകന്‍ കെയ് കൊമുറോയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ രാജകുമാരി മാകോ. രാജകുടുംബത്തിലെ നിയമങ്ങള്‍ അവഗണിച്ചാണ്, നിയമ മേഖലയില്‍ ജോലിചെയ്യുന്ന കെയ് കൊമുറോ എന്ന സാധാരണക്കാരനെ ജീവിതപങ്കാളിയായി മാകോ തിരഞ്ഞെടുത്തത്. ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സര്‍വകലാശാലയില്‍ നിയമപഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു.
ജപ്പാനിലെ ഇപ്പോഴത്തെ രാജാവ് അകിഷിനോയുടെ മകളും അകിഹിതോ ചക്രവര്‍ത്തിയുടെ പേരക്കുട്ടിയുമാണ് 29കാരിയായ മാകോ. രാജകുടുംബത്തിലെ പെണ്‍കുട്ടികള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്നാണ് നിയമം. നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്ന രാജാവ് അകിഷിനോയുടെ വാക്കുകള്‍ മാകോ നിരസിച്ചു. നിബന്ധനകള്‍ അംഗീകരിക്കില്ല, പരമ്പരാഗത ആചാരങ്ങളില്ലാതെ കോടിക്കണക്കിന് രൂപയുടെ സമ്മാനം വേണ്ടെന്ന് വച്ച് വിവാഹം ലളിതമാക്കാനാണ് ഇരുവരുടെയും തീരുമാനം. ആചാരപ്രകാരം മാകോയ്ക്ക് രാജകുടുംബത്തില്‍ നിന്ന് ലഭിക്കേണ്ടത് 8.76 കോടി രൂപ ആണ്. വിവാഹത്തിനുശേഷം യു.എസിലായിരിക്കും ഇരുവരും താമസിക്കുക.
Post Your Comments