ജപ്പാന്റെ തീരത്ത് ആശങ്ക വിതച്ച് രണ്ട് ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ ഭൂചലനം ഉച്ചകഴിഞ്ഞ് 2:45 ന് ആണ് അനുഭവപ്പെട്ടത്. കുരില്‍ ദ്വീപുകളുടെ തെക്കുകിഴക്കന്‍ തീരത്താണ് പ്രഭവകേന്ദ്രം. പിന്നാലെ 3:07 ന് 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. രണ്ട് ഭൂചലനങ്ങളും 23.8 കിലോമീറ്റര്‍ താഴ്ചയിലാണ് ഉണ്ടായത്. രണ്ടാമത്തേത് ഒരേ പ്രദേശത്ത് തന്നെ 40 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടതെന്നും യുഎസ്ജിഎസ്(USGS) വ്യക്തമാക്കി.
വര്‍ഷത്തിലുടനീളം ജപ്പാനില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം, തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 5 ന്, ജപ്പാനിലെ പടിഞ്ഞാറന്‍ പ്രിഫെക്ചറായ ഇഷിക്കാവയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഫെബ്രുവരി, മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായി.
Post Your Comments