ന്യൂഡല്‍ഹി : ഇന്ത്യ നടത്തിയ നയതന്ത്ര നീക്കത്തിൽ വഴങ്ങി താലിബാൻ. അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ മടക്കം ഉടനെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ദോഹാ ചര്‍ച്ചയിലെ തുടര്‍ നടപടികളുടെ പുരോഗതിയായി ഈ തീരുമാനം താലിബാന്‍ ഇന്ത്യയെ അറിയിച്ചു എന്നാണ് സൂചന. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രസ്താവനയ്ക്ക് സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Read Also : ഐഡ ചുഴലികാറ്റ് : അമേരിക്കയിൽ കനത്ത നാശനഷ്ടം , പ്രളയത്തിൽ മരണം 45 ആയി
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്ന മുറക്ക് ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഭീകരവാദ സമീപനത്തിന്റെ കാര്യത്തിലും ഉള്ള നിലപാടുകള്‍ വീക്ഷിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് തുടര്‍ച്ചയായി താലിബാന്‍ വഴങ്ങിയതെന്ന് സൂചന.
ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നെന്നതായി താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ പൂർത്തീകരിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നതായും താലിബാൻ ഉപമേധാവി ഷേർ മൊഹമ്മദ് അബ്ബാസ് പ്രതികരിച്ചിരുന്നു.
Post Your Comments